
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 9 തൊഴിലാളികളെ ഭീകരർ വെടിവച്ചു കൊന്നു. ഇന്നലെ പുലർച്ചെ നോഷ്‌കി പട്ടണത്തിലായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ഇവർ സഞ്ചരിച്ച ബസിനെ പന്ത്രണ്ടോളം ഭീകരർ തടഞ്ഞുനിറുത്തി. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു. മൃതദേഹങ്ങൾ രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു പാലത്തിന് സമീപം കണ്ടെത്തി. കൊല്ലപ്പെട്ടവരെല്ലാം പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.