s

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്‌ഡിക്കുനേരെ കല്ലേറ്. ഇന്നലെ വിജയവാഡയിലെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. ഇടതു പുരികത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. സമീപത്തെ ഒരു സ്‌കൂളിൽ നിന്ന് ആക്രമണമുണ്ടായെന്നാണ് നിഗമനം. സംഭവത്തിനുപിന്നിൽ ടി.ഡി.പി ആണെന്ന് വൈ.എസ്.ആർ കോൺഗ്രസ് ആരോപിച്ചു. അന്വേഷണം ആരംഭിച്ചു.