ff

തെന്നിന്ത്യൻ സിനിമയിലൂടെ എത്തി ബോളിവുഡിൽ ശ്രദ്ധേയയായ താരമാണ് പൂജ ഹെഗ്ഡെ. ഷാഹിദ് കപൂർ നായകനായ ദേവയാണ് പൂജ ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രം. ബോളിവുഡിൽ തിരക്കേറിയതോടെ മുംബയിൽ പുതിയ വീട് വാങ്ങിയിരിക്കുകയാണ് താരം.

മുംബയിലെ ബാന്ദ്രയിലാണ് പൂജ ഹെഗ്ഡെ വീട് വാങ്ങിയത്. കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വസതിക്ക് 45 കോടിയാണ് വിലവരുന്നത്. 4000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്.

പാൻ ഇന്ത്യൻ താരമായി മാറിയ പൂജ നേരത്തെ മുംബയിൽ തന്നെയുള്ള മറ്റൊരു വസതിയിലാണ് താമസിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും പൂജ സജീവമാണ്. 26.6 മില്യൺ ആൾക്കാരാണ് ഇൻസ്റ്റഗ്രാമിൽ നടിയെ ഫോളോ ചെയ്യുന്നത്. ഈയിടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച ഗോവയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ വൈറലായിരുന്നു.

മുംബയിൽ ജനിച്ചു വളർന്ന പൂജ തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. അല്ലു അർജുനൊപ്പമുള്ള ലാ വൈകുണ്ഠപുരമലുഎന്ന ചിത്രമാണ് പൂജയെ പ്രശസ്തയാക്കിയത്. സൽമാൻ നായകനായ കിസി കാ ഭായ് കിസി കാ ജാൻ ആണ് പൂദജയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ദേവയെ കൂടാതെ മറ്റു മൂന്ന് ദക്ഷിണേന്ത്യൻ ചിത്രങ്ങളും പൂജയുടെ പുതിയ പ്രോജക്ടുകളിൽ പെടുന്നു.