hetty

മൊ​ഹാ​ലി​:​ ​ഐപി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ത്രില്ലർ മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയം നേടി സഞ്ജു സാംസണിന്റെ രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തി.

​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കിം​ഗ്‌​സ് ​ഇ​ല​വ​ൻ​ ​പ​ഞ്ചാ​ബി​ന് ​നേ​ടാ​നാ​യ​ത് 20​ ​ഓ​വ​റി​ൽ​ 8​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 147​ ​റ​ൺ​സാണ്.​ ​എന്നാൽ രാജസ്ഥാന്റെ ചേസിംഗ് അനായാസമായിരുന്നില്ല. അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവസാന ഓവറിൽ ഹെറ്റ്മേയറുടെ (പുറത്താകാതെ 10 പന്തിൽ 27)​ ബാറ്റിംഗിന്റെ പിൻബലത്തിൽ ഒരുപന്ത് ശേഷിക്കെ രാജസ്ഥാൻ ജയിച്ചുകയറുകയായിരുന്നു (152/7)​. അർഷദീപ് എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ പ10 റൺസ് വേണമായിരുന്നു. ആ ഓവറിൽ രണ്ട് സിക്സുൾപ്പെടെ 12 റൺസ് സ്കോർ ചെയ്ത് ഹെറ്റ്‌മേയർ രാജസ്ഥാനെ ജയിപ്പിച്ചു. അഞ്ചാം പന്ത് സിക്സടിച്ചാണ് ഹെറ്റ്‌മേയർ വിജയ റൺ നേടിയത്. ഒന്നാം വിക്കറ്റിൽ യശ്വസിയും (39)​,​ കോട്ടിയാനും (24)​ ഫിഫ്റ്റി പാർട്ണർഷിപ്പ് ഉണ്ടാക്കിയെങ്കിലും സ്കോറിംഗിന് വേഗം കുറവായിരുന്നു. ടീം സ്കോർ 56ൽ വച്ച് കട്ടിയാനെ ലിവിംഗ്‌സ്റ്റൺ ക്ലീൻബൗൾഡാക്കി കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് 82ൽ വച്ച്ജയ്‌സ്വാളിനെ റബാഡ മടക്കി. തുടർന്ന് രാജസ്ഥാന് അടുത്തടുത്ത് വിക്കറ്റുകൾ നഷ്ടമായി.ഒടവിൽ ഹെറ്റ്മേയറുടെ കരുത്തിൽ ടീം ജയിച്ചു കയറി. പഞ്ചാബിനായി റബാഡയും ക്യാപ്ടൻ സാംകറനും 2 വിക്കറ്റ് വീതം വീഴ്ത്തി.

ശി​ഖ​ർ​ ​ധ​വാ​ന് ​പ​ക​രം​ ​സാം​ ​ക​റ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​ന്ന​ലെ​ ​പ​ഞ്ചാ​ബ് ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​അ​സു​ഖം​ ​മൂ​ല​മാ​ണ് ​ധ​വാ​ൻ​ ​ക​ളി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​രാ​ജ​സ്ഥാ​ന്റെ​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ജോ​സ് ​ബ​ട്ട്‌​ല​റും​ ​ആ​ർ.​അ​ശ്വി​നും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​പ​ക​രം​ ​ത​നു​ഷ് ​കോ​ട്ടി​യാ​നും​ ​കേ​ശ​വ് ​മ​ഹാ​രാ​ജും​ ​എ​ത്തി.​ ​
ടോ​സ് ​നേ​ടി​യ​ ​രാ​ജ​സ്ഥാ​ൻ​ ​ക്യാ​പ്ട​ൻ​ ​സ​ഞ്ജു​ ​സാം​സ​ൺ​ ​ബൗ​ളിം​ഗ് ​തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ക്യാ​പ്ട​ന്റെ​ ​തീ​രു​മാ​നം​ ​ശ​രി​വ​യ്ക്കു​ന്ന​ ​രീ​തി​യി​ലായിരുന്നു രാ​ജ​സ്ഥാ​ൻ​ ​ബൗ​ള​ർ​മാ​രു​ടെ​ ​ബൗ​ളിം​ഗ്.​ 4 ​ഓ​വ​റിൽ23​റ​ൺ​സ് ​മാ​ത്രം​ ​വി​ട്ടു​കൊ​ടു​ത്ത് 2​ ​വി​ക്ക​റ്റ് ​വീ​ഴ്തി​യ​ ​കേ​ശ​വ് ​മ​ഹാ​രാ​ജ് ​ഇ​ത്ത​വ​ണ​ ​ആ​ദ്യ​ ​ഇ​ല​വ​നി​ൽ​ ​ആ​ദ്യ​മാ​യി​ ​കി​ട്ടി​യ​ ​അ​വ​സ​രം​ ​മു​ത​ലാ​ക്കി.​ ​ആ​വേ​ശ് ​ഖാ​നും​ 2​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​ട്രെ​ൻ​ഡ് ​ബൗ​ൾ​ട്ട്,​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ,​ ​കു​ൽ​ദീ​പ് ​സെ​ൻ​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​ധ​വാ​ന് ​പ​ക​രം​ ​ഓ​പ്പ​ണ​റാ​യി​ ​എ​ത്തി​യ​ ​അ​ത​ർ​വ​ ​തൈ​ദെ​യെ​ ​പു​റ​ത്താ​ക്കി​ ​ആ​വേ​ശ് ​ഖാ​നാ​ണ് ​രാ​ജ​സ്ഥാ​ന് ​ആ​ദ്യ​ ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കി​യ​ത്.​ ​ജോ​ണി​ ​ബെ​യ​‌​ർ​സ്റ്റോ​ ​(5​),​ ​പ്ര​ഭ് ​സി​മ്രാ​ൻ​ ​(10​),​ ​സാം​ ​ക​റ​ൻ​ ​(6​)​ ,​ ​ശ​ശാ​ങ്ക് ​സിം​ഗ് ​(9​)​ ​എ​ന്നി​വ​രെ​ല്ലാം​ ​നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​പ​ഞ്ചാ​ബ് ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 70​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​
ഇം​പാ​ക്ട് ​പ്ലെ​യ​ർ​ ​അ​ഷു​തോ​ഷ് ​ശ​ർ​മ്മ​ ​(31​),​ ​ലി​യാം​ ​ലി​വിം​ഗ്സ്റ്റ​ൺ​ ​(21​),​ജി​തേ​ഷ് ​(29​)​ ​എ​ന്നി​വ​രു​ടെ​ ​ചെ​റു​ത്ത് ​നി​ൽ​പ്പാ​ണ് ​പ​ഞ്ചാ​ബി​നെ​ 147​വ​രെ​യെ​ത്തി​ച്ച​ത്.