d

മൂ​വാ​റ്റു​പു​ഴ​:​ ​ക​ർ​ഷ​ക​ർ​ക്ക് ​മി​ക​ച്ച​ ​നേ​ട്ടം​ ​ന​ൽ​കി​ ​പൈ​നാ​പ്പി​ൾ​ ​വി​ല​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​മു​ന്നേ​റു​ന്നു.​ ​വി​പ​ണി​യി​ൽ​ ​ഡി​മാ​ൻ​ഡ് ​കൂ​ടി​യ​തോ​ടെ​ ​പൈ​നാ​പ്പി​ൾ​ ​പ​ഴ​ത്തി​ന് ​വി​ല​ ​മൊ​ത്ത​ ​വി​പ​ണി​യി​ൽ​ ​കി​ലോ​യ്ക്ക് 60​ ​രൂ​പ​ ​വ​രെ​യെ​ത്തി.​ ​പൈ​നാ​പ്പി​ൾ​ ​പ​ച്ച​യ്ക്ക് 56​ ​രൂ​പ​യും​ ​സ്പെ​ഷ്യ​ൽ​ ​ഗ്രേ​ഡ് ​പ​ച്ച​യ്ക്ക് 58​ ​രൂ​പ​യു​മാ​ണ് ​ഇ​ന്ന​ലെ​ ​വാ​ഴ​ക്കു​ളം​ ​മാ​ർ​ക്ക​റ്റി​ലെ​ ​വി​ല.​ ​ഉ​ത്പാ​ദ​ന​ത്തി​ലെ​ ​ഇ​ടി​വും​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​വ​ലി​യ​ ​തോ​തി​ൽ​ ​ച​ര​ക്ക് ​ക​യ​റി​പോ​കു​ന്ന​തു​മാ​ണ് ​പൈ​നാ​പ്പി​ൾ​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​നം​ ​കാ​ര​ണം​ ​പൈ​നാ​പ്പി​ൾ​ ​പ​ഴു​ക്കാ​ൻ​ ​പ​തി​വി​ലും​ ​കൂ​ടു​ത​ൽ​ ​ദി​വ​സ​ങ്ങ​ൾ​ ​എ​ടു​ത്ത​തി​നാ​ൽ​ ​വി​പ​ണി​യി​ൽ​ ​ച​ര​ക്ക് ​വ​ര​വ് ​കു​റ​ഞ്ഞു.​ ​ക​ടു​ത്ത​ ​വേ​ന​ലി​ന് ​പി​ന്നാ​ലെ​ ​വി​ഷു​ ​കൂ​ടി​ ​എ​ത്തി​യ​തും​ ​വി​ല​ ​കൂ​ടാ​ൻ​ ​കാ​ര​ണ​മാ​യി.


മ​ഹാ​രാ​ഷ്ട്ര,​ ​ആ​ന്ധ്രാ​ ​പ്ര​ദേ​ശ് ​എ​ന്നീ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ​കൂ​ടു​ത​ലാ​യി​ ​പൈ​നാ​പ്പി​ൾ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ത്.​ ​പ്ര​തി​ദി​നം​ ​ആ​യി​രം​ ​ട​ണ്ണി​ൽ​ ​അ​ധി​കം​ ​പൈ​നാ​പ്പി​ളാ​ണ് ​വ​ട​ക്കേ​ ​ഇ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​ക​യ​റി​ ​പോ​കു​ന്ന​ത്.​ ​ഇ​തോ​ടെ​ ​ ആഭ്യ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ഉ​ത്പ​ന്നം​ ​കി​ട്ടാ​തെ​യാ​യി.​ .​ ​ഇ​തോ​ടെ​ചി​ല്ല​റ​ ​വി​ൽ​പ​ന​ ​വി​ല​ 70​ ​രൂ​പ​ ​മു​ത​ൽ​ 80​ ​രൂ​പ​ ​വ​രെ​ ​എ​ത്തി​യി​ട്ടു​ണ്ട്.​ ​നാ​ലു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​പൈ​നാ​പ്പി​ളി​നു​ ​ല​ഭി​ക്കു​ന്ന​ ​മി​ക​ച്ച​ ​വി​ല​യാ​ണി​ത്.

കാ​ലാ​വ​സ്ഥ​ ​വ്യ​തി​യാ​ന​വും​ ​സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​ക​ളും​ ​മൂ​ലം​ ​വി​ല്പ​ന​ ​കു​റ​ഞ്ഞ​തോ​ടെ​ ​കി​ലോ​ഗ്രാ​മി​ന് 25​ ​രൂ​പ​ ​വ​രെ​ ​വി​ല​ ​ഇ​ടി​ഞ്ഞ​തി​നാ​ൽ​ ​ക​ന​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​ക​ർ​ഷ​ക​ർ​ക്ക് ​പൈ​നാ​പ്പി​ൾ​ ​വി​ല​യി​ലെ​ ​ഇ​പ്പോ​ഴ​ത്തെ​ ​കു​തി​പ്പ് ​ആ​ശ്വാ​സം​ ​പ​ക​രു​ന്നു.​ ​ര​ണ്ട് ​മാ​സം​ ​മു​ൻ​പ് ​പൈ​നാ​പ്പി​ൾ​ ​എ​ടു​ക്കാ​ൻ​ ​പോ​ലും​ ​ആ​ളി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​നി​ര​വ​ധി​ ​ഏ​ക്ക​ർ​ ​സ്ഥ​ല​ത്തെ​ ​പൈ​നാ​പ്പി​ൾ​ ​തെ​ള​വെ​ടു​ക്കാ​തെ​ ​പ​ഴു​ത്ത് ​ചീ​ഞ്ഞ് ​ന​ശി​ച്ചി​രു​ന്നു.