കാരക്കോണം: എസ്.എൻ.ഡി.പി യോഗം കാരക്കോണം ശാഖയുടെ ആഭിമുഖ്യത്തിലെ കനിവ് ചാരിറ്റി ഗ്രൂപ്പിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നാളെ നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഉദയകുമാർ പ്രാവച്ചമ്പലം അദ്ധ്യക്ഷത വഹിക്കും. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ, മുൻ എം.എൽ.എ എ.ടി. ജോർജ്, റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ്, നടൻ അരിസ്റ്റോ സുരേഷ്, എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ്, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി, വാർഡ് മെമ്പർ അനിതകുമാരി തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ബി.എസ്. അഭിലാഷ് സ്വാഗതവും ജോ. സെക്രട്ടറി ബിനീഷ് നന്ദിയും പറയും. വൈകിട്ട് ശാഖയുടെ ആഭിമുഖ്യത്തിൽ മൂവോട്ടുകോണം ശ്രീ ഭദ്രകാളിദേവി ക്ഷേത്ര ഘോഷയാത്രയ്ക്ക് സ്വീകരണവും നൽകും.