modi

ന്യൂഡൽഹി: മലയാളത്തിൽ വിഷുദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇരുവരും മലയാളികൾക്ക് ആശംസകളുമായെത്തിയിരിക്കുന്നത്.

'വിഷു ആശംസകൾ. വിജയം, സന്തോഷം,മികച്ച ആരോഗ്യം എന്നിവയാൽ അടയാളപ്പെടുത്തുന്ന മികച്ച വർഷത്തിനായി പ്രാർത്ഥിക്കുന്നു. ഈ വർഷത്തിൽ നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും സഫലമാകട്ടെ.'- എന്നാണ് മോദി എക്സിൽ കുറിച്ചിരിക്കുന്നത്.

വിഷു ആശംസകൾ. pic.twitter.com/qaNvB3MJI5

— Narendra Modi (@narendramodi) April 14, 2024

'വിഷുവിന്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിന്റെയും സന്തോഷത്തിന്റെയും നല്ല ആരോഗ്യത്തിന്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.'- എന്നാണ് അമിത് ഷാ എക്സിൽ കുറിച്ചിരിക്കുന്നത്.

വിഷുവിൻ്റെ സന്തോഷ വേളയിൽ കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും ആശംസകൾ. പുതുമയുടെയും അനുഗ്രഹങ്ങളുടെയും ഈ ആഘോഷം, എല്ലാവർക്കും ആഗ്രഹ സഫലീകരണത്തിൻ്റെയും സന്തോഷത്തിൻ്റെയും നല്ല ആരോഗ്യത്തിൻ്റെയും ഒരു വർഷം കൊണ്ടുവരട്ടെ. എല്ലാവർക്കും ഐശ്വര്യപൂർണമായ ഒരു വിഷുവിനായി ഞാൻ ഈശ്വരനോട്… pic.twitter.com/MNkzoBhBhm

— Amit Shah (Modi Ka Parivar) (@AmitShah) April 14, 2024

മുഖ്യമന്ത്രി പിണറായി വിജയനും വിഷു ദിനാശംസകൾ നേർന്നിട്ടുണ്ട് .സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ. സാമൂഹ്യജീവിതത്തില്‍ കര്‍ഷകനെയും കാര്‍ഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടുനിര്‍ത്തുന്നത്. നമ്മുടെ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു.

തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാര്‍ വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയര്‍ത്തിയെടുക്കുന്നതിനു പ്രചോദനം നല്‍കും അത്.

നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങള്‍ കാണുന്നുണ്ട്.

സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെ. ഏവർക്കും വിഷു ആശംസകൾ.