d

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. രാത്രി പത്ത് മണിയോടെയാണ് മോദി കൊച്ചിയിൽ വിമാനമിറങ്ങിയത്. തിങ്കളാഴ്ച ആറ്റിങ്ങൽ മണ്ഡലത്തിലും ആലത്തൂരിലും നടക്കുന്ന പ്രചാരണ പരിപാടികളിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.

ഇന്ന് രാത്രി 9 മുതൽ 11 വരെയും നാളെ രാവിലെ 9 മുതൽ രാവിലെ 11 വരെയും എം.ജി റോഡ്,​ തേവര,​ നേവൽ ബേസ്,​ വെല്ലിംഗ്‌ടൺ ഐലന്റ്,​ ഷൺമുഖം റോഡ്,​ പാർക്ക് അവന്യു റോഡ്സ ഹൈക്കോർട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ പ്രചാരണ പരിപാടിക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലെ പരിപാടിയിൽ പങ്കെടുക്കും.