byjus

കൊ​ച്ചി​:​ കടുത്ത പ്രതിസന്ധി നേരിടുന്ന ​പ്ര​മു​ഖ​ ​ഓ​ൺ​ലൈ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​മാ​യ​ ​ബൈ​ജൂ​സി​ന്റെ​ ​ചീ​ഫ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​(​സി.​ഇ.​ഒ​)​ ​അ​ർ​ജു​ൻ​ ​മോ​ഹ​ൻ​ ​രാ​ജി​വെ​ച്ച​തോ​ടെ​ ​ക​മ്പ​നി​യു​ടെ​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​ ​സ്ഥാ​പ​ക​ൻ​ ​ബൈ​ജു​ ​ര​വീ​ന്ദ്ര​ൻ​ ​ഏ​റ്റെ​ടു​ത്തു.'​ബൈ​ജൂ​സ് ​ഇ​ന്ത്യ​'​യു​ടെ​ ​സി.​ഇ.​ഒ​ ​ചു​മ​ത​ല​ ​ഏ​റ്റെ​ടു​ത്ത് ​ഏ​ഴ് ​മാ​സ​ത്തി​ന് ​ശേ​ഷ​മാ​ണ് ​അ​ർ​ജു​ൻ​ ​സ്ഥാ​ന​മൊ​ഴി​യു​ന്ന​ത്.​ ​അ​ർ​ജു​ൻ​ ​മോ​ഹ​ൻ​ ​ഇ​നി​ ​ക​മ്പ​നി​യു​ടെ​ ​ഉ​പ​ദേ​ശ​ക​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ക്കും.​ ​നാ​ല് ​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മാ​ണ് ​ര​വീ​ന്ദ്ര​ൻ​ ​നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തു​ന്ന​ത്.