പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ല മംഗലംഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വണ്ടാഴി കമ്മാന്തറ ശാന്ത നിവാസിൽ കെ.രതീഷ് (42) എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തി നാടുകടത്തി. കാപ്പ നിയമ പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 6 മാസത്തേക്കാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.