ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജയിക്കണമെന്ന് നടൻ ബാല. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം തുറന്ന് പറഞ്ഞത്. സുരേഷ് ഗോപി രണ്ടാമതാണ് തൃശൂരിൽ തിരഞ്ഞെടുപ്പിന് നിൽക്കുന്നത്. ഇതിനെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ബാല ഈ മറുപടി പറഞ്ഞത്. സുരേഷ് ഗോപിക്ക് ജനങ്ങൾ ഒരു അവസരം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

actor-bala

' വോട്ടിടാനുള്ള അവകാശം സാധാരണ ജനങ്ങൾക്കാണ്. അവരാണ് നേതാക്കൾക്ക് ഒരു അവസരം നൽകുന്നത്. ഒരു പ്രവാശ്യമെങ്കിലും സുരേഷ് ഗോപിക്ക് കൊടുക്ക്. അവസരം കൊടുത്ത് നോക്കിയാൽ അല്ലേ മനസിലാകു. ശരിയായില്ലെങ്കിൽ മാറ്റാം. സുരേഷ് ചേട്ടൻ ഒരു പാവമാണ്. പാവപ്പെട്ടവരെ ഒരുപാട് സഹായിക്കുന്ന ഒരു മനുഷ്യനാണ്. തിരഞ്ഞെടുപ്പിൽ ജയിച്ച ശേഷവും സുരേഷ് ചേട്ടൻ അങ്ങനെ തന്നെയായിരിക്കണം. പാവപ്പെട്ടവർ ഉള്ള വരെ മാത്രമേ ഈ രാഷ്ട്രീയം ഉണ്ടാവു. നമ്മൾ ലോകത്തിലെ വലിയ പണക്കാർ ആയാൽ വോട്ട് ഇടുമോ. ഇടില്ല.

പാവങ്ങൾ പണക്കാർ ആയാൽ പിന്നെ രാഷ്ട്രീയം കാണില്ല. വോട്ട് ലഭിക്കില്ല. പിന്നെ ആ പവ‌ർ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ നേതാക്കൾ എപ്പോഴും കുറച്ച് പാവപ്പെട്ടവർ വേണമെന്ന് ഉദ്ദേശിക്കുന്നവരാണ്. എന്നാൽ സുരേഷ് ചേട്ടൻ വന്നാൽ അങ്ങനെ ചെയ്യരുത്. എല്ലാവരെയും വളരാൻ അനുവദിക്കണം. ഇതുവരെ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇനിയും അത് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം', ബാല പറഞ്ഞു.