
കൊച്ചി: ഇസ്രയേലും ഇറാനുമായുള്ള സംഘർഷം ശക്തമായതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.45ൽ വ്യാപാരം പൂർത്തിയാക്കി. കനത്ത വില്പന സമ്മർദ്ദം നേരിട്ട രൂപയ്ക്ക് ഒരു പരിധി വരെ റിസർവ് ബാങ്കിന്റെ ഇടപെടലാണ് ആശ്വാസമായത്. പശ്ചിമേഷ്യ സംഘർഷഭരിതമായതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുകയാണ്. ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയ്ക്ക് തിരിച്ചടി സൃഷ്ടിച്ചു.