pic

കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ വീണ്ടും കത്തിയാക്രമണം. ഇന്നലെ വൈകിട്ട് വാക്കലിയിലെ ഒരു പള്ളിയിലാണ് ആക്രമണമുണ്ടായത്. അൾത്താരയിലേക്ക് നടന്നുകയറിയ ഒരാൾ ബിഷപ്പിനെയും വിശ്വാസികളെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ശനിയാഴ്ച ബോണ്ടി ജംഗ്ഷനിലെ ഷോപ്പിംഗ് മാളിൽ ആറ് പേരെ അക്രമി കുത്തിക്കൊന്നിരുന്നു.