d

തൃ​ശൂ​ർ​ ​:​ ​എ​ൻ.​ഡി.​എ​യു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക്കെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​സ്വീ​ക​രി​ക്കാ​ൻ​ ​കാ​ത്തു​നി​ന്ന​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രെ​ ​അ​ടു​ത്തേ​ക്ക് ​വി​ളി​ച്ച് ​തൃ​ശൂ​രി​ലെ​ ​വി​ജ​യ​സാ​ദ്ധ്യ​ത​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​സു​രേ​ഷ് ​ഗോ​പി​ ​ജ​യി​ക്കു​മെ​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​അ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​കാ​ര​ണ​മെ​ന്താ​ണെ​ന്ന​ ​മ​റു​ചോ​ദ്യം​ ​ഉ​ന്ന​യി​ച്ചു.

​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​പ്രി​യ​ ​പ​ദ്ധ​തി​ക​ളും​ ​വി​ക​സ​ന​ ​ന​യ​വു​മാ​ണ് ​കാ​ര​ണ​മെ​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​ഞ്ഞു.​ ​ഏ​തൊ​ക്കെ​ ​പ​ദ്ധ​തി​ക​ളാ​ണ് ​കൂ​ടു​ത​ൽ​ ​ജ​ന​പ്രീ​തി​യു​ള്ള​തെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ചോ​ദി​ച്ചു.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ചി​ല​ ​പ്ര​ധാ​ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പേ​ര് ​പ​റ​ഞ്ഞു.​ ​ഇ​തോ​ടെ​ ​അ​ദ്ദേ​ഹം​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി​ ​പ​റ​ഞ്ഞ് ​കാ​റി​ൽ​ ​ക​യ​റി.​ ​രാ​വി​ലെ​ 10.50​ന് ​ഗു​രു​വാ​യൂ​ർ​ ​ശ്രീ​കൃ​ഷ്ണ​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ലാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ​ത്.​ ​സ്വീ​ക​രി​ക്കാ​ൻ​ ​കാ​ത്തു​നി​ന്ന​ 15​ ​ആ​ർ.​എ​സ്.​എ​സ്,​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ഹ​സ്ത​ദാ​നം​ ​ന​ൽ​കി.

അതേസമയം കുന്നംകുളത്ത് നടന്ന യോഗത്തിൽ സിപിഎമ്മിനും സംസ്ഥാനസർക്കാരിനുമെതിരെ നരേന്ദ്ര മോദി ആഞ്ഞടിച്ചു. കേരളത്തിലെ പാവം ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും, കരുവന്നൂരിൽ കവർന്ന പാവങ്ങളുടെ കാശ് ഏതുവിധേനെയും അവർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു.