ring

വിവാഹം കഴിഞ്ഞ സ്ത്രീകൾ വിവാഹ മോതിരവും താലിയുമൊക്കെ അണിയണമെന്ന് വാശിപിടിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. മോതിരത്തിനാകട്ടെ കപ്പിൾ റിംഗ് പോലുള്ള പലതരത്തിലുള്ള ട്രെൻഡി മോതിരങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് താനും.

മോതിരങ്ങൾ ഓരോയിടത്തും പല രീതിയിലുള്ളതാണ്.ഭാര്യയുടെ അല്ലെങ്കിൽ ഭർത്താവിന്റെ പേര് കുത്തിയ മോതിരങ്ങളാണ് ചിലയിടത്ത് അണിയുക. മറ്റ് ചിലയിടങ്ങളിൽ പേര് കുത്താറില്ല. ഡയമണ്ടോ, പ്ലാറ്റിനമോ ഒക്കെയായിരിക്കും ഇവ.

ഇപ്പോൾ ഡിവോഴ്‌സ് റിംഗുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ നടിയും മോഡലുമായ എമിലി രതജോവ്സ്‌കിയാണ് ഈ ട്രെൻഡ് കൊണ്ടുവന്നത്. നടി അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ ഡി‌വോഴ്‌സ് റിംഗുകളിട്ടുകൊണ്ടുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

View this post on Instagram

A post shared by Emily Ratajkowski (@emrata)


ഈ മോതിരങ്ങൾക്കൊരു പ്രത്യേകതയുണ്ട്. വിവാഹ മോതിരം തന്നെയാണ് ഡിവോഴ്സ് മോതിരങ്ങളായി മാറ്റിയിരിക്കുന്നത്. രണ്ട് രത്നങ്ങൾ ഒന്നിച്ചുചേർത്തതായിരുന്നു യുവതിയുടെ വിവാഹ മോതിരം.

View this post on Instagram

A post shared by Emily Ratajkowski (@emrata)

ടോയ് എറ്റ് മോയ് എന്നറിയപ്പെടുന്ന ഈ മോതിരം പങ്കാളികൾ എന്നും ഒന്നിച്ചുണ്ടാകണമെന്ന് സൂചിപ്പിക്കുന്നു. എന്നാൽ ഇതിലെ രത്നങ്ങൾ വേർപെടുത്തി രണ്ട് മോതിരങ്ങളാക്കുകയായിരുന്നു നടി ചെയ്‌തത്. ഇതാണ് ഡിവോഴ്സ് റിംഗ്. വിവാഹ മോചനം നേടിയെന്ന് കരുതി എന്തിനാണ് മോതിരം ഉപേക്ഷിക്കുന്നതെന്ന ചിന്തയാണ് ഇത്തരമൊരു അശയത്തിലേക്ക് നയിച്ചത്.