stockmarket

കൊച്ചി: ഇസ്രയേലും ഇറാനുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ഓഹരി വിപണിയിൽ വില്പന സമ്മർദ്ദം അതിരൂക്ഷമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികളായേക്കുമെന്ന സംശയത്താൽ വൻകിട ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഓഹരികളിൽ നിന്നും പണം പിൻവലിച്ച് സ്വർണം, ഡോളർ, ലോഹങ്ങൾ എന്നിവയിൽ സജീവമായി. ദേശീയ സൂചികയായ നിഫ്റ്റി ഇന്ന് നഷ്ടത്തോടെയാണ് ആരംഭിച്ചത്.

ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഇന്നലെ 845 പോയിന്റ് തകർച്ചയോടെ 73,399.7ൽ അവസാനിച്ചത്. നിഫ്റ്റി 247 പോയിന്റ് നഷ്ടവുമായി 22,273ൽ ആയിരുന്നു കഴിഞ്ഞ ദിനം വ്യാപാരം പൂർത്തിയാക്കിയത്. ധനകാര്യ, ഐ. ടി മേഖലകളിലെ കമ്പനികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.

അതേസമയം ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ കമ്പനികൾ നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച അമേരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികൾ വൻ തകർച്ച നേരിട്ടിരുന്നു. ശ്രീറാം ഫിനാൻസ്. വിപ്രോ, ബജാജ് ഫിനാൻസ്, ഐ. സി. ഐ. സി. ഐ ബാങ്ക് എന്നിവയുടെ ഓഹരികളിൽ വലിയ വില്പന സമ്മർദ്ദം ഇന്നലെ ദൃശ്യമായി.

അമേരിക്കയിലെയും ചൈനയിലെയും സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിക്കുന്നു. ജൂണിന് മുൻപ് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സാമ്പത്തിക മേഖല മികച്ച വളർച്ചയിൽ തുടരുന്നതും നാണയപ്പെരുപ്പ ഭീഷണിയും കണക്കിലെടുത്ത് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകുമെന്നാണ് പുതിയ വിലയിരുത്തൽ. ഇതോടൊപ്പം മാർച്ചിൽ ചൈനയിലെ കയറ്റുമതിയിലും ഇറക്കുമതിയിലും കനത്ത ഇടിവുണ്ടായതും നിക്ഷേപ വിശ്വാസത്തിൽ ഇടിവുണ്ടാക്കി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ നിക്ഷേപകരുടെ ആശങ്ക വർദ്ധിപ്പിച്ചതോടെ ലോകമെമ്പാടുമുള്ള ഓഹരികൾ ഇന്നലെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇന്ത്യയിലെ നിക്ഷേപകരും പുതിയ സാഹചര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. സനൽ എബ്രഹാം,​ ഓഹരി അനിലിസ്റ്റ്

ഇ​ന്ത്യ​യു​ടെ​ ക​യ​റ്റു​മ​തി​യി​ൽ​ ​ഇ​ടി​വ്

കൊ​ച്ചി​:​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​ ​ചെ​ങ്ക​ട​ൽ​ ​വ​ഴി​യു​ള്ള​ ​ക​പ്പ​ൽ​ ​ഗ​താ​ഗ​ത​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ച​തി​നാ​ൽ​ ​മാ​ർ​ച്ചി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ക​യ​റ്റു​മ​തി​ 43,700​ ​കോ​ടി​ ​ഡോ​ള​റാ​യി​ ​താ​ഴ്ന്നു.​ ​നാ​ല് ​വ​ർ​ഷ​ത്തി​നി​ടെ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ക​യ​റ്റു​മ​തി​ ​നെ​ഗ​റ്റീ​വ് ​വ​ള​ർ​ച്ച​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ലെ​ ​വി​ല​ക്ക​യ​റ്റം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഭ​ക്ഷ്യ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ക​യ​റ്റു​മ​തി​ക്ക് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​തും​ ​പ്ര​തി​കൂ​ല​മാ​യി.​ ​മു​ൻ​വ​ർ​ഷം​ ​ഇ​തേ​കാ​ല​യ​ള​വി​ൽ​ ​ഇ​ന്ത്യ​ 45,100​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ​ക​യ​റ്റി​ ​അ​യ​ച്ച​ത്.​ ​അ​രി​യു​ടെ​ ​ക​യ​റ്റു​മ​തി​ 6.5​ ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 1000​ ​കോ​ടി​ ​ഡോ​ള​റാ​യി.​ ​മ​റ്റ് ​ധാ​ന്യ​ങ്ങ​ളു​ടെ​ ​ക​യ​റ്റു​മ​തി​യി​ൽ​ 56​ ​ശ​ത​മാ​നം​ ​ഇ​ടി​വ് ​നേ​രി​ട്ടു.
ഇ​തോ​ടൊ​പ്പം​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ ​അ​ഞ്ച് ​ശ​ത​മാ​നം​ ​കു​റ​ഞ്ഞ് 67,700​ ​കോ​ടി​ ​ഡോ​ള​റാ​യി.​ ​വ​ളം,​ ​ഭ​ക്ഷ്യ​ ​എ​ണ്ണ​ക​ൾ,​ ​പ​രു​ത്തി​ ​എ​ന്നി​വ​യു​ടെ​ ​ഇ​റ​ക്കു​മ​തി​യാ​ണ് ​ക​ഴി​ഞ്ഞ​ ​മാ​സം​ ​കു​റ​ഞ്ഞ​ത്.​ ​ഇ​ന്ത്യ​യു​ടെ​ ​വ്യാ​പാ​ര​ ​ക​മ്മി​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 24,000​ ​കോ​ടി​ ​ഡോ​ള​റാ​യാ​ണ് ​ഉ​യ​ർ​ന്ന​ത്.

സ്വ​ർ​ണ​ ​വി​ല​ ​തി​രി​ച്ചു​ക​യ​റി

​ക​ഴി​ഞ്ഞ​ ​ദി​വ​സ​ത്തെ​ ​ത​ള​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​സം​സ്ഥാ​ന​ത്ത് ​സ്വ​ർ​ണ​ ​വി​ല​ ​വീ​ണ്ടും​ ​കു​തി​ച്ചു​യ​ർ​ന്ന് ​റെ​ക്കാ​ർഡ് ഇട്ടു. പവന് 44,​000 രൂപ കടന്നു. ഗ​ൾ​ഫ് ​മേ​ഖ​ല​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷം​ ​രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ​ ​സു​ര​ക്ഷി​ത​ ​നി​ക്ഷേ​പ​മാ​യ​ ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​വ​ൻ​കി​ട​ ​ഫ​ണ്ടു​ക​ൾ​ ​പ​ണം​ ​മാ​റ്റു​ന്ന​താ​ണ് ​വി​ല​യി​ൽ​ ​കു​തി​പ്പു​ണ്ടാ​ക്കി​യ​ത്.​ ​ഇ​തോ​ടൊ​പ്പം​ ​നാ​ണ​യ​പ്പെ​രു​പ്പ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​അ​മേ​രി​ക്ക​ ​പ​ലി​ശ​ ​കു​റ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​മാ​റ്റു​മെ​ന്ന​ ​ആ​ശ​ങ്ക​യും​ ​സ്വ​ർ​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​യി.​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​സ്വ​ർ​ണ​ ​വി​ല​ ​ഔ​ൺ​സി​ന് 2,360​ ​ഡോ​ള​ർ​ ​വ​രെ​ ​കൂ​ടി​യി​രു​ന്നു.