തിരുവനന്തപുരം: ചെളിയും കരിയിലയും ചവറും നിറഞ്ഞ് നഗരത്തിലെ ഓടകൾ.മഴക്കാലത്തിന് മുൻപ് ഓടകൾ വൃത്തിയാക്കിയില്ലെങ്കിൽ കനത്ത വെള്ളക്കെട്ടുണ്ടാകുമെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.ഓവർബ്രിഡ്ജ്,ആയൂർവേദ കോളേജ് ജംഗ്ഷൻ,പുളിമൂട്,കൈമനം,നീറമൺകര,കരമന തുടങ്ങിയ റോഡുകളിലെ ഓടകളാണ് മാലിന്യം മൂടി അടഞ്ഞു കിടക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പെയ്ത വേനൽ മഴയിൽ പോലും നഗരത്തിലെ പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരുന്നു.വരും ദിവസങ്ങളിൽ വേനൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.അതിനു മുമ്പ് ഓടകൾ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.