പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ രണ്ടുപേർ അറസറ്റിൽ. കൽമണ്ഡപം സ്വദേശി അജിത്ത്, കരിങ്കല്ലരപുള്ളി ശ്രീജിത്ത് എന്നിവരേയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 11മണി സംഭവം. ഇരുവരുടെയും സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്രൻ ബൈക്ക് ഉന്തി പോകുന്നതിനിടെ ബൈക്കിടിച്ച് മരിച്ചിരുന്നു. രാത്രിയിൽ മോർച്ചറിയിൽ മൃതദേഹം ആർക്കും കാണിച്ചു തരാറില്ല. ഇതിൽ പ്രതിഷേധിച്ച് ഇരുവരും മോർച്ചറിയിൽ അതിക്രമിച്ച് കയറി ജനൽ ചില്ലുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജില്ലാശുപത്രി സൂപ്രണ്ട് നൽകിയ പരാതിയെ തുടർന്ന് ഇരുവരുടെയും സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.