കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിക്കുന്ന അവധിക്കാല സൗജന്യ കോഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക് ബൈക്ക് ഡിസൈൻ, ഗെയിം ഡെവലപ്പ്മെന്റ് യൂസിംഗ് പൈത്തൺ, എ.ഐ യൂസിംഗ് പൈത്തൺ, റോബോട്ടിക് വർക്ക്‌ഷോപ്പ്, റോബോട്ടിക്സ് കോഴ്സ്, ഡ്രോൺ വർക്ക്‌ഷോപ്പ്, ക്രിയേറ്റീവ് ഡിസൈൻ ആൻഡ് മോഡലിംഗ് എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിലിന്റെയും കേരള സർക്കാർ സംരംഭമായ ഐ.ഇ.ഡി.സിയുടെയും ഇ.ഡി ക്ലബിന്റെയും അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. ഏപ്രിൽ 22 മുതൽ ക്ലാസുകൾ ആരംഭിക്കും. വെബ് സൈറ്റ്- https://www.ukfcet.ac.in/education4.0/vacationcourse. ഫോൺ: 8893009997, 8129392896.