ss

തമിഴ് സംവിധായകൻ ഷങ്കറിന്റെ മൂത്ത മകൾ ഐശ്വര്യ വിവാഹിതയായി. തരുൺ കാർത്തിക് ആണ് വരൻ. ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുൺ.

രജനികാന്ത്, കമൽഹാസൻ,മോഹൻലാൽ, തമിഴ് നാട് മുഖ്യമന്ത്രി എം. കെ . സ്റ്റാലിൻ, നയൻതാര, വിഘ്‌നേഷ് ശിവൻ, സൂര്യ, കാർത്തി, മണിരത്നം, സുഹാസിനി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.ഷങ്കറിന് മൂന്നു മക്കളാണ്.

പെൺമക്കളായ ഐശ്വര്യയും അദിതിയും ഡോക്ടർമാരാണ്.അദിതി സിനിമാ താരവും ഗായികയുമാണ്.മകൻ അർജിതും എെശ്വര്യയെ പോലെ സിനിമാ വഴിയിലില്ല.

2021 ജൂണിൽ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായാണ് ഐശ്വര്യയുടെ ആദ്യ വിവാഹം.

പോക്സോ കേസിൽ ആരോപണ വിധേയനായി രോഹിത് അറസ്റ്റിലായതോടെ ഇവർ വിവാഹമോചിതരായി. അതേസമയം ഷങ്കർ സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രം ഇന്ത്യൻ 2 ജൂണിൽ റിലീസ് ചെയ്യും.