1

തിരുവനന്തപുരം: നെട്ടയത്ത് 2023 മാർച്ചിൽ നടന്ന പോക്സോ കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റുചെയ്‌തു. തിരുനെൽവേലി ശങ്കരൻ കോവിൽ ശിവലിംഗപുരം കുവളക്കണ്ണി സൗത്ത് സ്ട്രീറ്റിൽ മുരുകനാണ് (41) പിടിയിലായത്.

പ്രായപൂർത്തിയാകാത്ത തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കഴിയുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി പേരൂർക്കടയ്‌ക്ക് സമീപത്തെ ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വട്ടിയൂർക്കാവ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിനോദ്,​എസ്.ഐമാരായ രാകേഷ്,നിയാസ്,​അരുൺ കുമാർ,വിജയകുമാർ,​സി.പി.ഒ മനു,രഞ്ചിത്ത് എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്.