ഫെംഗ്ഷൂയി പ്രകാരം ഓരോ ഇരുപത് വർഷം കൂടുമ്പോഴാണ് പുതുവർഷം ഉണ്ടാകുന്നത്. ഇത് പ്രകാരം 2024 ഫെബ്രുവരിയിൽ പുതുവർഷം ആരംഭിച്ചു. അതിനാൽതന്നെ അടുത്ത 20 വർഷത്തേക്ക് നല്ലത് സംഭവിക്കാൻ വീട്ടിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണെന്നാണ് ഫെംഗ്ഷൂയിയിൽ പറഞ്ഞിട്ടുള്ളത്. ഇപ്രകാരം മാറ്റങ്ങൾ വരുത്തിയാൽ ആ വീടുകളിലുള്ളവർക്ക് രാജയോഗം ഉണ്ടാകുമെന്നാണ് വിശ്വാസം. ഇവ എന്തൊക്കെയാണെന്ന് നോക്കാം.
ഫെംഗ്ഷൂയി പ്രകാരം കന്നിമൂലയിൽ ഒരു നാണയം സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. കിടപ്പുമുറി ഇങ്ങോട്ടേക്ക് മാറ്റുന്നതും വളരെ നല്ലതാണ്.
പ്രധാന വാതിലിനരികെ കറ്റാർവാഴ വയ്ക്കുന്നത് ഐശ്വര്യം കൊണ്ടുവരും.
വീടിന്റെ പടിഞ്ഞാറ് ഭാഗത്താണ് ബെഡ്റൂമെങ്കിൽ അവിടെ നിന്നും മാറി കിടക്കാൻ ശ്രദ്ധിക്കുക. ചുവപ്പ്, ബ്രൗൺ തുടങ്ങിയ നിറത്തിലുള്ള പെയിന്റും ഇവിടെ ഉപയോഗിക്കാൻ പാടില്ല.
പഠിക്കുന്ന കുട്ടികൾ വടക്ക് - പടിഞ്ഞാറ് ദിശയിൽ ബുക്കുകൾ സൂക്ഷിക്കുന്നത് നല്ലതാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരും ഈ ദിശയിലിരുന്ന് പഠിക്കുന്നത് ഏറെ ഗുണം ചെയ്യും.
വടക്ക് ദിശയിൽ വെള്ളച്ചാട്ടത്തിന്റെ ചിത്രം വയ്ക്കുന്നത് വളരെ നല്ലതാണ്.
വടക്ക് -കിഴക്ക് ഭാഗത്ത് നീല നിറത്തിലുള്ള വസ്തുക്കൾ വയ്ക്കുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻ ഏറെ സഹായിക്കും. ഇങ്ങനെ ചെയ്താൽ ടെൻഷൻ ജീവിതത്തിൽ നിന്ന് അകലുന്നതാണ്.
കിഴക്ക് ഭാഗത്ത് വാതിൽ ഉണ്ടെങ്കിൽ സാമ്പത്തികപരമായും അത്ഭുതങ്ങൾ സംഭവിക്കും.
തെക്ക് ദിശയിൽ കിടപ്പുമുറി പാടില്ല. മറ്റുള്ളവരാൽ നിങ്ങൾ ചതിക്കപ്പെടും. ധനപരമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.