k

വാഷിംഗ്ടൺ: ജനപ്രിയ ടിക് ടോക് താരം കെയ്ൽ മറീസ റോത്ത് (36)​ അന്തരിച്ചു. കെയ്ലിന്റെ അമ്മ ജാക്വി കോഹൻ റോത്താണ് കെയ്ലിന്റെ മരണ വാർത്ത സമൂഹ മാദ്ധ്യമത്തിലൂടെ അറിയിച്ചത്. മരണ കാരണം വ്യക്തമല്ല. ടിക്ടോക്കിൽ 170,000ത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന കെയ്ൽ, സെലിബ്രിറ്രി ഗോസിപ്പുകളും ഹോളിവുഡ് വിവദങ്ങളുമാണ് പങ്കുവച്ചിരുന്നത്. ഒരാഴ്ച മുമ്പായിരുന്നു അന്ത്യമെന്ന് സഹോദരി ലിൻഡസ റോത്ത് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. തന്റെ നേരായ അഭിപ്രായങ്ങൾ,​ "നിങ്ങൾക്ക് കൂടുതൽ വേണോ? ഞാൻ നിങ്ങൾക്ക് കൂടുതൽ തരാം" എന്ന ഡയലോഗ് വഴിയുമാണ് അവർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായത്.