astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 17 - 1199 മേടം 4 ബുധനാഴ്ച . ( പുലർച്ചെ 5 മണി 15 മിനിറ്റ് 26 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം )


അശ്വതി: യാത്രയില്‍ നേട്ടം, ധനപ്രാപ്തി, സാമ്പത്തികപരമായ കാര്യങ്ങളില്‍ വിജയം, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ധനനേട്ടം, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും.

ഭരണി: മനസിന് സന്തോഷം ലഭിക്കുന്ന രീതിയില്‍ ഉള്ള ഉല്ലാസങ്ങളില്‍ ഏര്‍പ്പെടും. വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

കാര്‍ത്തിക: ശത്രുക്കള്‍ നിഷ്പ്രഭരാകും, ജോലിസ്ഥലത്ത് വിജയം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, അസ്വസ്ഥതകള്‍ക്ക് ശമനം, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

രോഹിണി: ദാമ്പത്യജീവിതത്തില്‍ വിഷമതകള്‍ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍, കഷ്ടപ്പാടുകള്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉടലെടുക്കും.

മകയിരം: ചതിയില്‍പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, രാത്രിയാത്ര ഒഴിവാക്കുക, ദുര്‍വാശി കുറയ്ക്കണം, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ട്പെടും.

തിരുവാതിര: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, സ്‌ത്രീകള്‍ അപവാദം പറഞ്ഞു പരത്തും, ബന്ധുക്കള്‍ക്ക് രോഗാരിഷ്ടത.

പുണര്‍തം: അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

പൂയം: എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും. കുടുംബത്തില്‍ സ്വസ്ഥത കുറവ്, കാര്യങ്ങള്‍ കുറേശേയായി മെച്ചപ്പെടും, യാത്രകള്‍ വേണ്ടി വരും.

ആയില്യം : പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, പ്രവര്‍ത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകം: ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവർത്തിക്കും, ദൂരയാത്രകള്‍ ഫലപ്രദമാകും, കാര്യലാഭം, വസ്ത്രാഭാരണാദി ലാഭം, രോഗശാന്തി.

പൂരം: മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വര്‍ദ്ധിക്കും, സന്തോഷം നിറഞ്ഞ സമയം, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും.

ഉത്രം: സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, സന്താനങ്ങള്‍ക്ക് പേരും പെരുമയും വര്‍ദ്ധിക്കും, ദേവാലയ ദര്‍ശനം നടത്തും, രോഗശാന്തി, വിദ്യര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയം.

അത്തം : ഉപരിപഠനത്തിന് അനുകൂലമായ സമയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറികിട്ടും.

ചിത്തിര: ആരോഗ്യകാര്യത്തിൽ പുരോഗതി, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, സ്ത്രീസുഖം ലഭിക്കും, അവിചാരിത ധനനേട്ടം, ബിസിനസില്‍ ധനവര്‍ദ്ധനവ്‌. ഇഷ്ട മംഗല്ല്യയോഗം.

ചോതി: ബാദ്ധ്യതകള്‍ക്ക് ശമനം. ആഗ്രഹസാഫല്യം നേടും, പ്രശംസയും അംഗീകാരവും ലഭിക്കും, കലാപരമായി അനുകൂലാവസ്ഥ, സന്താനങ്ങളെക്കൊണ്ട് ഗുണം.

വിശാഖം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബസമാധാനം, ആത്മവിശ്വാസം കൂടുതലാകും. അകന്നു നിന്നവര്‍ അനുകൂലികളാകും, സ്ത്രീകള്‍ക്ക് നല്ലസമയം.

അനിഴം: അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും. ഭൂമിലാഭം, കുടുംബ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഐക്യത.

കേട്ട: ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, വിദേശയാത്രകള്‍ ഗുണകരമാകും. മനസുഖം, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, പ്രവൃത്തി വിജയം.

മൂലം: ജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും. അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

പൂരാടം: ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ ആവിശ്യമാണ്. മാതാവിനും പിതാവിനും നേരിയ രോഗങ്ങള്‍. വിവാദങ്ങള്‍, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും. വാഹനത്തിനു അറ്റകുറ്റപ്പണികൾ വേണ്ടി വരും.

ഉത്രാടം: മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, എല്ലാവരും ശത്രുതയോടെ പെരുമാറും, പലവിധ വിഷമതകള്‍. പൊള്ളലോ പരുക്കോ ഏല്‍ക്കാതെ നോക്കണം.

തിരുവോണം: ധനപരമായ കാര്യങ്ങളില്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

അവിട്ടം: അനാവശ്യമായി പണം ചെലവാകും. അസ്വസ്ഥതകള്‍ ഉടലെടുക്കും, മുതിര്‍ന്നവര്‍ക്കും പിതൃതുല്ല്യവര്‍ ആയവര്‍ക്കും അരിഷ്ടതകൾ, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം.

ചതയം: ദാമ്പത്യത്തിൽ പുത്തനുണർവ്, കാര്യങ്ങൾ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും. ഗൃഹ നിര്‍മ്മാണമോ, മോടിപിടിപ്പിക്കാലോ നടത്താന്‍ ചിന്തിക്കുന്നവര്‍ക്ക് നല്ലസമയം.

പൂരുരുട്ടാതി: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, ശുഭ പ്രതീക്ഷ വളരും, ശമ്പള വര്‍ദ്ധനവ്‌ കിട്ടാൻ യോഗം, ഇലക്ട്രോണിക് സാമഗ്രികള്‍ മാറ്റി വാങ്ങും.

ഉത്തൃട്ടാതി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും, ഭൂമിയിടപാടുകൾ, കുടുംബത്തിൽ ഐശ്വര്യം, ബന്ധു ബലം വര്‍ദ്ധിക്കും, വാഹനം ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം.

രേവതി: ധനസമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ഔദ്യോഗികമായി ദൂരയാത്രകൾ, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, രോഗശാന്തി.