plmar

ലണ്ടൻ: മൂന്ന് പ്രിമിയർ ലീഗ് മത്സരത്തിനിടെ രണ്ടാം ഹാട്രിക്ക് നേടിയ കോൾ പാൽമറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ കഴിഞ്ഞ ദിവസം എവർട്ടണെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തകർത്ത് ചെൽസി. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡിജിൽ നടന്ന മത്സരത്തിൽ നാല് ഗോളുകളാണ് പാൽമർ അടിച്ചുകൂട്ടിയത്. നിക്കോളസ് ജാക്സണും ആൽഫി ഗിൽക്രിസ്റ്റും ഓരോ ഗോൾ വീതം നേടി. സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ പാൽമറുടെ തുടർച്ചയായ രണ്ടാം ഹാട്രിക്കു കൂടിയാണിത്. 31 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി 9-ാം സ്ഥാനത്താണ് ചെൽസി. 32 മത്സരങ്ങളിൽ നിന്ന് 27 പോയിന്റ് മാത്രമുള്ള എവർട്ടൺ 27-ാം സ്ഥാനത്താണ്.

കളിയിലെ കാര്യങ്ങൾ

2- സ്‌റ്റാംഫോർഡ് ബ്രിഡ്ജിൽ കോൾ പാൽമറിന്റെ തടർച്ചയായ രണ്ടാം ഹാട്രിക്ക്. പ്രിമിയർ ലീഗിൽ സ്വന്തം മൈതാനത്ത് തുടർച്ചയായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമാണ് പാൽമർ. 2010ൽ ദിദിയർ ദ്രോഗ്ബയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം.

പ്രിമിയർ ലീഗിൽ ആദ്യ പകുതിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ ചെൽസി താരമാണ് പാൽമർ.

5- ഒരു പ്രിമിയർ ലീഗ് മത്സരത്തിൽ നാലോ അതിലധികമോ ഗോൾ നേടുന്ന അഞ്ചാമത്തെ താരമാണ് പാൽമ‌ർ.