
ഹൈദരാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് ബി.ജെ.പി അമരാവതി സ്ഥാനാർത്ഥി നവ്നീത് റാണ. പാർട്ടി പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുപോലെ നമുക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പോരാടണം. മുഴുവൻ വോട്ടർമാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി തരംഗമുണ്ടായിട്ടും ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ടെന്നും റാണ പറഞ്ഞു.
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ അമരാവതിയിൽ എൻ.സി.പി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. അതേസമയം നവ്നീത് റാണ പറഞ്ഞത് സത്യമാണെന്ന് എൻ.സി.പി ശരത്പവാർ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറഞ്ഞു.