imf

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.8 ശതമാനമാകുമെന്ന് രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്) വിലയിരുത്തി. നേരത്തെ വളർച്ചാ നിരക്ക് 6.5 ശതമാനമാകുമെന്നാണ് പ്രവചിച്ചിരുന്നത്. ആഭ്യന്തര ഉപഭോഗത്തിലെ വർദ്ധനയും സാമ്പത്തിക രംഗത്തെ ഉണർവും കരുത്താകും. അടുത്ത വർഷവും ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും അവർ പറയുന്നു. ചൈനയിലെ വളർച്ചാ നിരക്ക് 4.6 ശതമാനമാകുമെന്നാണ് കരുതുന്നത്. നാണയപ്പെരുപ്പം 4.6 ശതമാനമാകുമെന്നും ഐ. എം. എഫ് പറയുന്നു.