
ദിലീപിനൊപ്പം പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ ഏപ്രിൽ 26ന് പ്രദർശനത്തിന്. ജോണി ആന്റണി,രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. രചന രാജേഷ് രാഘവൻ. ഛായാഗ്രഹണം സനു താഹിർ.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് നിർമ്മാണം.
പൊലീസ് ഡേ
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ പ്രദർശനത്തിന്.ടിനി ടോം, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, ശ്രീധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. രചന മനോജ്.ഐ. ജി.ഛായാഗ്രഹണം ഇന്ദ്രജിത്ത്.സംഗീതം ഡിനുമോഹൻ. സദാനന്ദ ഫിലിംസിന്റെ ബാനറിൽ സജു വൈദ്യർ ആണ് നിർമ്മാണം.