gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്. കഴിഞ്ഞ ദിവസവും ഈ വില തന്നെയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,134 രൂപയുമായി. ഏപ്രിൽ മാസത്തിന്റെ ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്. ഏപ്രിൽ രണ്ടിനാണ് സ്വർണവിലയിൽ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു.

ഒരു ഗ്രാം വെളളിയുടെ വില 89 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം 90.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ വില 89,000 രൂപയായി.സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണം മാറ്റുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,400 ഡോളറിന് അടുത്താണ് വ്യാപാരം നടത്തുന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഈ മാസം തന്നെ പവൻ വില 55,000 രൂപയ്ക്ക് മുകളിലെത്തിയേക്കും. നിലവിൽ പണിക്കൂലിയും ചരക്ക് സേവന നികുതിയും സെസും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങുന്നതിന് 60,000 രൂപ വരെ വിലയാകും.

ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഏപ്രിൽ 17 ₹54,360

ഏപ്രിൽ 16 ₹54,360

ഏപ്രിൽ 15 ₹53,640

ഏപ്രിൽ 14 ₹53,200

ഏപ്രിൽ 13 ₹53,200

ഏപ്രിൽ 12 ₹53,760

ഏപ്രിൽ 11 ₹52,960

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

മാർച്ച് 15മുതലുളള സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച് 25 ₹49,000

മാർച്ച് 24 ₹49,000

മാർച്ച് 23 ₹49,000

മാർച്ച് 22 ₹49,080

മാർച്ച് 21 ₹49,440

മാർച്ച് 20 ₹48640

മാർച്ച് 19 ₹48,640

മാർച്ച് 18 ₹48,280

മാർച്ച് 17 ₹48,480

മാർച്ച് 16 ₹48,480

മാർച്ച് 15 ₹48,480