beauty

മുഖത്തുണ്ടാവുന്ന കരിവാളിപ്പും പാടുകളും മാറി നല്ല തിളക്കമുള്ള ചർമം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇതിനായി വില കൂടിയ ക്രീമുകൾക്ക് പുറകേ പോകുന്നതിന് പകരം നിങ്ങളുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ മാറ്റം കാണാൻ സാധിക്കുന്ന ഒരു ഫേസ്‌പാക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ചോറ് - 2 ടേബിൾസ്‌പൂൺ

പാൽ - അര ഗ്ലാസ്

ഉരുളക്കിഴങ്ങ് - ഒരു ചെറിയ കഷ്‌ണം

നാരങ്ങാ നീര് - ഒരു സ്‌പൂൺ

തയ്യാറാക്കുന്ന വിധം

നന്നായി വേവിച്ച ചോറിലേക്ക് പാൽ, ഉരുളക്കിഴങ്ങ്, നരങ്ങാ നീര് എന്നിവ ചേർത്ത് അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാകണം. ശേഷം ഒരു പാത്രം ചൂടാക്കി അതിലേക്ക് ഈ അരച്ചെടുത്തത് ചേർത്ത് ചെറുതായി കുറുക്കിയെടുക്കുക. രണ്ട് മിനിട്ടിൽ കൂടുതൽ ചൂടാക്കരുത്. തണുക്കുമ്പോൾ ഈ കൂട്ട് മുഖത്ത് പുരട്ടാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഇത് രാത്രി ഉപയോഗിക്കുന്നതാണ് ഉത്തമം. ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കണം. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് മുഖത്ത് പുരട്ടാവുന്നതാണ്. 15 - 20 മിനിട്ട് വച്ച ശേഷം കഴുകി കളയാവുന്നതാണ്. ശേഷം ഒരു മോയ്‌സ്‌ചറൈസർ കൂടി പുരട്ടേണ്ടതാണ്.