
ഭാര്യ അബ്ബയുടെ ചിത്രം ആദ്യമായി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടൻ ജോജു ജോർജ്. പതിനേഴാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് ജോജു ചിത്രം പങ്കുവച്ചത്. മുൻപൊരിക്കൽ കുടുംബത്തിനൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോ ഫേസ്‌ബുക്കിൽ ജോജു പോസ്റ്റ് ചെയ്തിരുന്നു.
ഭാര്യയുമായി മാത്രമുള്ള ഫോട്ടോ ആദ്യമായാണ് പങ്കുവയ്ക്കുന്നത് . മകൾ സാറ ആണ് ഫോട്ടോ പകർത്തിയത്.
നിരവധി സുഹൃത്തുക്കൾ വിവാഹ വാർഷിക ആശംസ നേർന്നിട്ടുണ്ട്. 2008ൽ ആയിരുന്നു ജോജുവിന്റെയും അബ്ബയുടെയും വിവാഹം. ഐൻ, സാറ, ഐവാൻ എന്നിവരാണ് മക്കൾ. സാറയോടൊപ്പം ജോജു നിരവധി വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് പാട്ടുപാടുന്ന വീഡിയോകളായിരുന്നു അത്. സാറ മികച്ച ഗായിക കൂടിയാണ്. 1995ൽ മഴവിൽകൂടാരം എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി സിനിമാരംഗത്തേക്ക് വന്നതാണ് ജോജു. 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ നായകനായും ഗായകനായും നിർമ്മാതാവായും തുടരുന്നതാണ് യാത്ര. ജോസഫ് എന്ന ചിത്രമാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്.അതേസമയം ജോഷി സംവിധാനം ചെയ്ത ആന്റണി ആണ് ജോജു നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ജോജുവും കല്യാണി പ്രിയദർശനും അച്ഛനും മകളുമായാണ് അഭിനയിച്ചത്. ജോജു ആദ്യമായി സംവിധാനം ചെയ്ത പണി പ്രദർശനത്തിന് ഒരുങ്ങുകയാണ്. ജോജു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി അഭിനയയാണ് നായിക.