കൊച്ചി: തൊഴിലാളി വിരുദ്ധ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) ആവശ്യപ്പെട്ടു.
സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എൽ. മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ.വി. കുഞ്ഞിരാമൻ, ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, ജെസി ഡേവിഡ്, കെ.ഡി. ഫെലിക്സ്, സാംസൺ അറക്കൽ, സി.എ. ബേബി തുടങ്ങിയവർ പ്രസംഗിച്ചു.