തിരുവനന്തപുരം: പി.എഫ് പെൻഷൻ തുക വർദ്ധിപ്പിച്ചില്ലെങ്കിൽ ബി.ജെ.പിക്ക് വോട്ട് നൽകില്ലെന്ന് മിൽമ റിട്ടയേർഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എംപ്ലോയീസ് പെൻഷൻ സ്‌കീം തൊഴിലാളികളോട് കാണിയ്ക്കുന്ന അലംഭാവും ക്രൂരമായ സമീപനവും അവസാനിപ്പിക്കണമെന്ന് ജനറൽ സെക്രട്ടറി എം.രാധാകൃഷ്ണൻ,പ്രസിഡന്റ് ജി.ബാല സുബ്രമണി,വൈസ് പ്രസിഡന്റ് ടി.ശ്രീനിവാസ്,ട്രഷറർ ബി.വിമലാദേവി എന്നിവർ ആവശ്യപ്പെട്ടു.