s

ന്യൂഡൽഹി: മാണ്ഡിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണൗട്ടിനെതിരെ രൂക്ഷ വിമ‌ർശനവുമായി പ്രിയങ്കാഗാന്ധി. നേരത്തെ കങ്കണ രാഹുലിനും പ്രിയങ്കക്കുമെതിരെ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനു മറുപടി നൽകുകയായിരുന്നു അവർ.

തങ്ങളെക്കുറിച്ച് കങ്കണ സംസാരിച്ചതിൽ നന്ദിയുണ്ടെന്നും എന്നാൽ അവർ പറയുന്ന എല്ലാ അസംബന്ധങ്ങൾക്കും താൻ മറുപടി പറയേണ്ടതുണ്ടോ എന്നും പ്രിയങ്ക ചോദിച്ചു. തന്റെ പിതാവ് ജീവിച്ചിരിക്കുമ്പോൾ പോലും ബി.ജെ.പി സോണിയാഗാന്ധിയെ വിമർശിച്ചിരുന്നു. കോൺഗ്രസ് സനാതന ധർമ്മത്തിന് എതിരാണെന്ന മോദിയുടെ ആരോപണം തള്ളിയ പ്രിയങ്ക ഞങ്ങൾ അധികാരത്തെയല്ല, ശക്തിയെയാണ് ആരാധിക്കുന്നതെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും രാഷ്ട്രീയത്തിന് യോജിച്ചവരല്ലെന്നായിരുന്നു കങ്കണയുടെ പരാമർശം.