ആലപ്പുഴ: തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് ഇന്റലിജൻസും ചേർത്തല സർക്കിൾ പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തൈക്കാട്ടുശ്ശേരി ഭാഗത്ത് നിന്ന് 450 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. മേക്കര വെളി പ്രവീൺ പ്രകാശനെതിരെ കേസ്സെടുത്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സി.വി.വേണുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ അസി എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജേക്കബ്ബ്, ചേർത്തല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ടി.ഷാജി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.അനിലാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, കെ.യു.മഹേഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എസ്.ശാരിക, എക്‌സൈസ് ഡ്രൈവർ ആർ.രജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.