
കൊൽക്കത്ത : രാജസ്ഥാൻ റോയൽസിന് എതിരായ മത്സരത്തിൽ കൃത്യസമയത്ത് ഓവറുകൾ പൂർത്തിയാക്കാത്തതിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർക്ക് മാച്ച് റഫറി 12 ലക്ഷം രൂപ പിഴ വിധിച്ചു. ആദ്യ തവണ തെറ്റ് വരുത്തിയതിനാലാണ് പിഴ ഈ തുകയിലൊതുങ്ങിയത്. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാവും. മൂന്നാം തവണ വിലക്കും വരും.