fmk

അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാഡിൽ കാർ ലോറിയിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

അഹമ്മദാബാദ് വഡോദര എക്‌സ്‌പ്രസ് വേയിലെ നദിയാറിലാണ് അപകടമുണ്ടായത്.

വഡോദരയിൽ നിന്ന് അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാർ ട്രക്കിന് പിന്നിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന എട്ടുപേർ സംഭവസ്ഥലത്ത് വച്ചും രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു.
അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു.