ldf-and-udf

തിരുവനന്തപുരം: വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അതിരു വിട്ടതോടെ, സ്ത്രീകൾക്കെതിരായ അധിക്ഷേപത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള പോര് പ്രചാരണത്തിന് പുതിയ മാനമാകുന്നു. ശൈലജയെ ലക്ഷ്യമാക്കിയുള്ള അശ്ലീലച്ചുവയുള്ള ആക്രമണങ്ങൾക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിരോധ മതിൽ തീർത്ത് സാമൂഹ്യ-വനിതാ വിമോചന പ്രവർത്തകരും കളം നിറഞ്ഞു. കെ. അജിതയും, സി.എസ്. ചന്ദ്രികയും ഉൾപ്പെടെ ആക്രമണത്തെ വിമർശിച്ച് രംഗത്തെത്തി. പൊതുരംഗത്തെ സ്ത്രീയോട് പുലർത്തേണ്ട മാന്യത കാറ്റിൽ പറത്തുന്ന ആക്രമണങ്ങളെ അപലപിച്ച അവർ, മുതിർന്ന നേതാവിന് ഇതാണ് അനുഭവമെങ്കിൽ ചെറുപ്പക്കാരികളുടെ ഗതി എന്താവുമെന്നും ചോദിച്ചു.

ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തെ വാർത്താ സമ്മേളനത്തിൽ എതിർത്ത യു.ഡി.എഫ് എം.എൽ.എമാരായ കെ.കെ. രമയും,ഉമാ തോമസും, പക്ഷേ ഇക്കാര്യത്തിൽ ശൈലജയുടെ പരാതി ലഭിച്ച് 20 ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെയും ചോദ്യം ചെയ്തു. അപകീർത്തികരമായ വ്യാജ വീഡിയോ പ്രദർശിപ്പിച്ചതിന് മുസ്ലീംലീഗ് പ്രവർത്തകനെ പൊലീസ് ഇന്നലെ പിടി കൂടിയത് ഇതിന് പിന്നാലെയാണ്. പരാജയ ഭീതിയിൽ വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെയും, കോൺഗ്രസ് നേതൃത്വത്തിന്റെയും അറിവോടെയാണ് ശൈലജയ്ക്കെതിരെ അശ്ലീല ആക്രമണം നടത്തുന്നതെന്നും, കോൺഗ്രസിന് ഇതുമായി ബന്ധമില്ലെന്ന് വരുത്താനാണ് ലീഗ് പ്രവർത്തകരെ കരുവാക്കുന്നതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ ആരോപിച്ചത്

 സി.പി.എമ്മിന്റെ 'മാന്യത" ചോദ്യം ചെയ്ത് കോൺഗ്രസ്

വടകരയിൽ എതിരാളികൾക്കെതിരെ ബോംബാക്രമണ ശ്രമം പൊളിഞ്ഞതോടെ, സി.പി.എം നുണ ബോംബുമായി ഇറങ്ങിയിരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരിഹാസം. ആസ്ഥാന വിധവയെന്ന് നിയമസഭയിൽ തന്നെ എം.എം. മണി വിശേഷിപ്പിച്ചപ്പോൾ കെ.കെ. ശൈലജ അതിനെതിരെ ശബ്ദിച്ചില്ലെന്ന് കെ.കെ. രമയും പറഞ്ഞു. കയ്യൂർ സമര നായകനായ കണ്ണന്റെ കൊച്ചു മകൾ രാധയ്ക്കെതിരെ സി.പി.എം സൈബർ അധിക്ഷേപം നടത്തിയപ്പോൾ പി.കെ. ശ്രീമതിയും ,വൃന്ദാ കാരാട്ടും എവിടെയായിരുന്നെന്നും അവർ ചോദിച്ചു. 'വെണ്ണപ്പാളി' അശ്ലീല പരാമർശം നടത്തിയ സി.പി.എം നേതാവ് പി. ജയരാജനെതിരെ കേസ് കൊടുക്കുമെന്നും രമയും, ഉമാ തോമസും പറഞ്ഞു. അതേസമയം,എതിർ സ്ഥാനാർത്ഥിക്കെതിരെ മോശപ്പെട്ട ഒരു പരാമർശം പോലും താനോ, തന്റെ അറിവോടെയോ നടത്തിയിട്ടില്ലെന്നാണ് ഷാഫിയുടെ നിലപാട്.

 സ​ത്രീ​ക​ൾ​ക്കെ​തി​രെ സൈ​ബ​ർ​ ​ആ​ക്ര​മ​ണം പാ​ടി​ല്ലെ​ന്ന് ര​മ​യും​ ​ഉ​മ​യും

എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യും​ ​മു​ൻ​ ​മ​ന്ത്രി​യു​മാ​യ​ ​കെ.​കെ​ ​ശൈ​ല​ജ​യ്ക്കെ​തി​രാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണം​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് എം.​എ​ൽ.​എ​മാ​രാ​യ​ ​കെ.​കെ​ ​ര​മ​യും​ ​ഉ​മാ​ ​തോ​മ​സും.​ ​ശൈ​ല​ജ​യു​ടെ​ ​പേ​രി​ൽ​ ​പ്ര​ച​രി​ക്കു​ന്ന​ ​വീ​ഡി​യോ​ ​താ​ൻ​ ​ക​ണ്ടി​ട്ടി​ല്ലെ​ന്നും,​ ​അ​വ​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞ​തി​നെ​ ​മു​ഖ​വി​ല​യ്ക്കെ​ടു​ത്താ​ണ് ​പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും​ ​ര​മ​ ​വി​ശ​ദീ​ക​രി​ച്ചു.
താ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​വ​നി​താ​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​ന്റെ​ ​നി​ര​ന്ത​ര​ ​ഇ​ര​യാ​ണെ​ന്നും​ ​ര​മ​ ​പ​റ​ഞ്ഞു.​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ത്തി​നെ​തി​രെ​ ​ഇ​ട​തു​മു​ന്ന​ണി​ ​പ​രാ​തി​ ​ന​ൽ​കി​ 20​ ​ദി​വ​സം​ ​ക​ഴി​ഞ്ഞി​ട്ടും​ ​പൊ​ലീ​സ് ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്റെ​ ​പ​രാ​ജ​യ​മാ​ണ്.​ ​ആ​ ​അ​ർ​ത്ഥ​ത്തി​ൽ​ ​പി​ണ​റാ​യി​ക്കെ​തി​രെ​ ​കൂ​ടി​യാ​ണ് ​ശൈ​ല​ജ​യു​ടെ​ ​വാ​ക്കു​ക​ൾ.​ ​കൊ​വി​ഡ് ​കാ​ല​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​വ്യ​ക്തി​ ​അ​ധി​ക്ഷേ​പ​മ​ല്ല,​ ​രാ​ഷ്ട്രീ​യ​ ​ആ​രോ​പ​ണ​മാ​ണ്.​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ​ ​വി​മ​ർ​ശി​ക്ക​പ്പെ​ടും.​ ​അ​തി​നെ​ ​വ്യ​ക്തി​ഹ​ത്യ​യാ​യി​ ​ചി​ത്രീ​ക​രി​ക്കു​ന്ന​തും​ ​ഗൂ​ഢോ​ദ്ദേ​ശ്യ​മാ​ണ്.​ ​സി.​പി.​എം​ ​നേ​താ​വ് ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​വെ​ണ്ണ​പ്പാ​ളി​ ​പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​ ​പ​രാ​തി​ ​ന​ൽ​കും. ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള​ ​ഈ​ ​പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് ​ചോ​ദ്യ​മു​യ​ർ​ന്ന​പ്പോ​ൾ,​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​അ​തി​നെ​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് ​ചെ​യ്ത​തെ​ന്നും​ ​ര​മ​ ​പ​റ​ഞ്ഞു.