rajnath-singh

കാസര്‍കോട്: കേരളത്തിലെ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. ഇരു കൂട്ടരും വഞ്ചകന്‍മാരാണെന്നും ആത്മാര്‍ത്ഥതയില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക നിലവാരത്തിലേക്ക് ഭാരതത്തെ എത്തിക്കും എന്നത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ കാര്യം പ്രാവര്‍ത്തികമാക്കാന്‍ ബിജെപിക്ക് കഴിയുന്നുവെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ചെറിയ കൂടാരത്തില്‍ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞു. രാമന്‍ ഭഗവാന്‍ മാത്രം അല്ല സാംസ്‌കാരിക നായകന്‍ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ശ്രീരാമനെ എതിര്‍ത്തവര്‍ ഇല്ലാതാകും. കോണ്‍ഗ്രസ് രാമനെ എതിര്‍ത്തു. രാജ്യം രാമ രാജ്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുകയാണെന്നും അദ്ദഹം പറഞ്ഞു.