ipl

അഹമ്മദാബാദ്: തുടര്‍ച്ചയായി വലിയ സ്‌കോറുകളും സിക്‌സറുകളുടെ പൊടിപൂരവും കാണുന്ന കാണികള്‍ക്ക് നിരാശ സമ്മാനിച്ച് ഗുജറാത്ത് ടൈറ്റന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ തീരുമാനം തീരുമാനം ശരിവയ്ക്കുന്ന പ്രകടനം ബൗളര്‍മാര്‍ പുറത്തെടുത്തപ്പോള്‍ 17.3 ഓവറില്‍ വെറും 89 റണ്‍സ് നേടി ടൈറ്റന്‍സ് നിരയിലെ എല്ലാവരും ഡഗ്ഗൗട്ടിലേക്ക് മടങ്ങിയെത്തി.

24 പന്തുകള്‍ നേരിട്ട് 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ ആണ് ഗുജറാത്തിലെ ടോപ് സ്‌കോറര്‍. വെറും മൂന്ന് പേര്‍ മാത്രമാണ് ടൈറ്റന്‍സിനായി രണ്ടക്കം കടന്നത്. സായ് സുദര്‍ശന്‍ 12(9), രാഹുല്‍ തെവാത്തിയ 10(15) എന്നിവര്‍ക്ക് പുറമേ 12 എക്‌സ്ട്രാസ് മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്.

വൃദ്ധിമാന്‍ സാഹ 2(10), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 8(6), ഡേവിഡ് മില്ലര്‍ 2(6), അഭിനവ് മനോഹര്‍ 8(14), ഷാരൂഖ് ഖാന്‍ 0(1), മോഹിത് ശര്‍മ്മ 2(14), നൂര്‍ അഹമ്മദ് 1(7), സ്‌പെന്‍സര്‍ ജോണ്‍സന്‍ 1*(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.

ഡല്‍ഹിക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയും ട്രിസറ്റന്‍ സ്റ്റബ്‌സും രണ്ട് വിക്കറ്റുകള്‍ വീതം നേടി. അക്‌സര്‍ പട്ടേലും ഖലീല്‍ അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.