pic

ടെൽ അവീവ്: ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. മദ്ധ്യഗാസയിലെ അൽ - മഘാസി ക്യാമ്പിലുണ്ടായ ആക്രമണത്തിൽ 11 പാലസ്തീനികൾ കൊല്ലപ്പെട്ടു. നുസൈറത്ത് ക്യാമ്പിൽ നാല് ബഹുനില കെട്ടിടങ്ങൾ തകർന്നു. തെക്കൻ നഗരമായ റാഫയിൽ നാല് പേർ കൊല്ലപ്പെട്ടു. ഇതുവരെ 33,700ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിനിടെ, വടക്കൻ ഇസ്രയേലിലെ ഗലീലിയിൽ ലെബനനിലെ ഹിസ്ബുള്ള ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 18 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.