cd

തിരുവനന്തപുരം: ശതാഭിഷിക്തനായ മലയാളത്തിന്റെ ഗാനഗന്ധർവൻ ഡോ. കെ ജെ യേശുദാസിന് ആദരവർപ്പിച്ച് അഞ്ചു ഭാഷകളിലായി "നാദബ്രഹ്മമേ " എന്ന ശതാഭിഷേക ഗാനം ഉടൻ പുറത്തിറങ്ങും. എം എസ് ക്രിയേഷൻസിന്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മമേ ഒരുക്കുന്നത്. മലയാളം, തമിഴ് പതിപ്പുകൾ അടുത്തുതന്നെ റിലീസാകും.


മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും ഒപ്പം മലയാളപതിപ്പിന്റെ വരികളും രചിച്ചിരിക്കുന്നത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. കല്ലറ ഗോപനാണ് മലയാളഗാനം ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനം ജി കെ ഹരീഷ്‌മണി. ഹരീഷ്‌മണി തന്നെയാണ് തമിഴ് പതിപ്പ് പാടിയിരിക്കുന്നതും. പി ആർ ഓ അജയ് തുണ്ടത്തിൽ.