astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ഏപ്രിൽ 19 - 1199 മേടം 6 വെള്ളിയാഴ്ച. പുലർന്ന ശേഷം 10 മണി 56 മിനിറ്റ് 16 സെക്കന്റ് വരെ മകം നക്ഷത്രം ശേഷം പൂരം നക്ഷത്രം

അശ്വതി: വിവാഹ ജീവിതം വിജയപ്രദം ആയിരിക്കും, പരിശ്രമങ്ങൾ വിജയിക്കും, സര്‍വ്വകാര്യ വിജയം. സഹപ്രവര്‍ത്തകരുടെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും.

ഭരണി: പങ്കാളിയോട് ആത്മാര്‍ത്ഥത പുലര്‍ത്തും, വീട്ടമ്മമാര്‍ക്ക് മാനസികാസ്വസ്ഥത ഉണ്ടാകും. ദമ്പതികള്‍ വളരെയധികം വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കണം.

കാര്‍ത്തിക: സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗുണാനുഭവങ്ങള്‍, പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം, കുടുംബത്തില്‍ സന്തോഷവും സമാധാനവും.

രോഹിണി : ഭക്തിയോടെയും ബഹുമാനത്തോടെയും ചെയ്യുന്നതെല്ലാം വിജയിക്കും, ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും.

മകയിരം: അശ്രദ്ധ കൊണ്ട് വാഹനാപകടവും പണനഷ്ടവും ഉണ്ടാകും, രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ വേണ്ടിവരും.‍ അന്യരിൽ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നു ചേരും.

തിരുവാതിര: ശത്രുതാ മനോഭാവത്തിൽ ആയിരുന്നവര്‍ മിത്രങ്ങളായിത്തീരും, നയതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും, അംഗീകാരം എല്ലാ മേഖലകളില്‍ നിന്നും വന്നുചേരും.

പുണര്‍തം: മാന‍സികമായി പിരിമുറുക്കം അനുഭവപ്പെടും, ദുശ്ശീലങ്ങള്‍ ഒഴിവാക്കണം, വാക്കും പ്രവൃത്തിയും പരസ്പര ബന്ധമില്ലാത്തവ ആയിരിക്കും.

പൂയം: കുടുംബ പ്രശ്നങ്ങളിൽ ചര്‍ച്ചയിലൂടെ സുവ്യക്തമായ തീരുമാനം ഉണ്ടാകും, വിദേശത്തുനിന്നും ജന്മനാട്ടില്‍ വന്നുപോകുവാന്‍ സാധിക്കും.

ആയില്യം: അന്യരുടെ വാക്കുകേട്ട് ധനം മുടക്കരുത് നഷ്ടം വരും, ഗൃഹത്തില്‍ നിന്ന് അകന്ന് നില്‍ക്കും, സുഹൃത്തുക്കളില്‍ നിന്നും സഹായം കുറയും.

മകം: ബന്ധുബലം വര്‍ദ്ധിച്ചു നില്‍ക്കും, ദാമ്പത്യ ജീവിതത്തില്‍ ശോഭിക്കും, സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കും.

പൂരം: പുതിയ പദ്ധതികള്‍ വിജയിപ്പിക്കും, വിദേശത്ത് ജോലി ലഭിക്കാന്‍ സാദ്ധ്യത. എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.

ഉത്രം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ കാര്യസാദ്ധ്യത്തിനായി അടുത്തുകൂടും, ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളും, ശത്രുനാശം.

അത്തം: ഉന്നത വ്യക്തികളുമായി ബന്ധപ്പെടും, കടബാദ്ധ്യതകളില്‍ നിന്ന് മോചനം, അഭിപ്രായ ഭിന്നതകള്‍ മാറും, ബന്ധുക്കളുമായി ദൂരയാത്ര പോകും.

ചിത്തിര: ശമ്പളവര്‍ദ്ധനവ്, വിദേശ ഉദ്യോഗത്തിന് ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, പുതിയ ഗൃഹ നിര്‍മ്മാണത്തിന് കാലം അനുകൂലമാണ് തൊഴിലില്‍ മേന്മ.

ചോതി: ഉദ്യോഗസ്ഥര്‍ക്ക് നല്ല ദിനം, ആരോഗ്യനില മെച്ചപ്പെടും, ദൈവാധീനം ഉണ്ടാകും, പേരും പെരുമയും ഉണ്ടാകും.

വിശാഖം: ഉന്നതസ്ഥാനത്തുള്ളവരുടെ സഹായം ലഭിക്കും, ദൂരയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ദിനം അനുകൂലമാണ്, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

അനിഴം: കാര്‍ഷിക മേഖലയില്‍ നേട്ടം കൈവരും, ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ കഠിന പരിശ്രമം വേണ്ടിവരും.

കേട്ട: തൊഴിലുടമയുമായി നല്ലബന്ധം സ്ഥാപിക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും, അകന്നു കഴിയുന്നവര്‍ ഒന്നിക്കാന്‍ സാദ്ധ്യത.

മൂലം: ചികിത്സ ഫലിക്കും, സ്വയംഭരണാധികാരം ലഭിക്കും, ബഹുമാനത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും, യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കും.

പൂരാടം: മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ആത്മാഭിമാനം ഉണ്ടാകും, ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുവാന്‍ സാധിക്കും.

ഉത്രാടം: സ്വന്തം ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കരുത്, ചതിക്കപ്പെടാൻ സാദ്ധ്യത, തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും.

തിരുവോണം: അനാവശ്യമായ ചിന്തകളും പരിഭ്രമവും അസുഖങ്ങള്‍ക്ക് വഴിയൊരുക്കും, ഉപകാരം ചെയ്ത് കൊടുത്തവരില്‍ നിന്നും വിപരീത പ്രതികരണങ്ങള്‍ വന്നുചേരും, അകാരണമായ ഉള്‍ഭയം.

അവിട്ടം: അപവാദ ആരോപണങ്ങളിലും കേസ്സുകളിലും തര്‍ക്കങ്ങളിലും പെടും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലേശകരമായ അനുഭവങ്ങള്‍, ശത്രുക്കളില്‍ നിന്നും ഉപദ്രവം, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.

ചതയം: വിദേശത്തുള്ളവർക്ക് നേട്ടങ്ങൾ ഉണ്ടാകും, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടിയുണ്ടാകും, പൊതുജനങ്ങളില്‍ നിന്നും അംഗീകാരം.

പൂരുരുട്ടാതി: ഈശ്വര പ്രാര്‍ത്ഥനകളാല്‍ അനുകൂല ഫലങ്ങള്‍, ഏറ്റെടുത്ത ദൗത്യം നിര്‍വ്വഹിക്കുവാന്‍ അഹോരാത്രം പ്രവര്‍ത്തിക്കും, ദുരിതങ്ങള്‍ക്ക് ആശ്വാസമുണ്ടാകും.

ഉത്തൃട്ടാതി: യാത്രകള്‍ ധാരാളം വേണ്ടിവരും, ആത്മവിശ്വാസവും ആര്‍ജ്ജവവും ഉണ്ടാകും, ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും, അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും.

രേവതി: ആശയവിനിമയങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും, സുരക്ഷിതമായ വ്യാപാര വിപണനങ്ങള്‍ക്ക് പണം മുടക്കും, സാമ്പത്തിക വരുമാനം വര്‍ദ്ധിക്കും.