
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മ തിരുവനന്തപുരം മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന സംഗീത ബാൻഡ് ഷോ മൂന്നാം ദിനത്തിലേക്ക് . ബാൻഡ് ഷോയുടെ ഭാഗമായി അടിമലത്തുറ, ചപ്പാത്ത്, മുക്കോല എന്നീ പ്രദേശങ്ങളിൽ പര്യടനം നടന്നു.
പൊഴിയൂരിൽ തുടക്കം കുറിച്ച ബാൻഡ് ഷോ പര്യടനം വരും ദിനങ്ങളിൽ മറ്റു മണ്ഡലങ്ങളിലും നടത്തും. രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണ ഗാനങ്ങൾക്കൊപ്പം നാടൻ പാട്ടുകളും ഷോയുടെ ഭാഗമായി ഗായകർ അവതരിപ്പിക്കും . എല്ലാ ദിവസവും വൈകിട്ട് 4 മുതൽ 8 വരെയാണ് ഷോ.