ന്യൂഡൽഹി: ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 144.17 കോടിയിൽ എത്തിയിരിക്കാമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷൻ ഫണ്ടിന്റെ ( യു.എൻ.എഫ്.പി.എ) റിപ്പോർട്ട്. 142.5 കോടിയുമായി ചൈനയാണ് തൊട്ടുപിന്നിൽ. 77 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജനസംഖ്യ ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെൻസസ് പ്രകാരം 121 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ.

 ഇന്ത്യൻ ജനസംഖ്യ

( പ്രായപരിധി, ശതമാനം എന്ന ക്രമത്തിൽ )

 0 - 14: 24 %

 10 - 19: 17 %

 10 - 24: 26 %

 15 - 64: 68 %

 65 - മുകളിൽ: 7 %

 ആയുർദൈർഘ്യം

 പുരുഷന്മാർ: 71 വയസ്

 സ്ത്രീകൾ : 74

 ശൈശവ വിവാഹ നിരക്ക് ( 2006 - 2023 ) - 23%