ന്യൂ‌ഡൽഹി: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി അറിയിച്ചു. മടങ്ങുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കപ്പലിലെ ക്യാപ്ടന്റേതാണ്. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. നാല് പേർ മലയാളികളാണ്. 16 പേരെ ഉടൻ മോചിപ്പിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.