gold

കൊച്ചി: റെക്കാഡുകൾ കീഴടക്കി മുന്നേറിയ സ്വർണ വില ഇന്നലെ താഴേക്ക് നീങ്ങി. പവൻ വില ഇന്നലെ 240 രൂപ കുറഞ്ഞ് 54,240 രൂപയിലെത്തി. ഗ്രാം വില 6,725 രൂപയാണ്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാകുന്നുവെന്ന സൂചനയും സ്വർണ വില കുറയാൻ സഹായിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പവന് 4,000 രൂപയിലധികമാണ് വർദ്ധിച്ചത്. സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധിയിൽ നീങ്ങുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടിയതാണ് വില കുത്തനെ കൂട്ടിയത്.