info

കൊച്ചി: രാജ്യത്തെ മുൻനിര ഐ. ടി കമ്പനിയായ ഇൻഫോസിസിന്റെ ലാഭത്തിൽ 30 ശതമാനം ഉയർന്ന് 7,696 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 26,000 പേരുടെ കുറവുണ്ടായി. ഇരുപത്തിമൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഇൻഫോസിന്റെ ജീവനക്കാരുടെ എണ്ണം ഇത്രയും കുറയുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പുതുതായി 5,240 ജീവനക്കാരെയാണ് കമ്പനി നിയമിച്ചത്.