d

ന്യൂ​ഡ​ൽ​ഹി​:​ ​ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ആംആദ്മി പാർട്ടിയെ കൂടുതൽ കുരുക്കിലാക്കി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. വ​ഖ​ഫ് ​ബോ​ർ​ഡി​ലെ​ ​ക്ര​മ​ക്കേ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​കേ​സി​ൽ​ ​ആം​ ​ആ​ദ്മി​ ​എം.​എ​ൽ.​എ​ ​അ​മാ​ന​ത്തു​ള്ള​ ​ഖാ​നെ​ ​ഇ.​ഡി​ ​അ​റ​സ്റ്റു​ ​ചെ​യ്‌​തു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​നെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​കേ​ജ്‌​രി​വാ​ൾ​ ​അ​ട​ക്കം​ ​ഇ.​ഡി​ ​അ​റ​സ്റ്റു​ ​ചെ​യ്യു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​ആം​ ​ആ​ദ്‌​മി​ ​നേ​താ​വാ​ണ് ​അ​മാ​ന​ത്തു​ള്ള.​ ​ ഓ​ഖ്‌​ല മണ്ഡലത്തെയാണ് ​ ​​ ​അ​മാ​ന​ത്തു​ള്ള​ ​ഖാ​ൻ​ പ്രതിനിധീകരിക്കുന്നത്.

2018​-2022​ ​കാ​ല​ത്ത് ഡ​ൽ​ഹി​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​നാ​യി​രി​ക്കെ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ച്ചും​ ​ബോ​ർ​ഡ് ​വ​സ്‌​തു​ക്ക​ൾ​ ​അ​ന്യാ​യ​മാ​യി​ ​പാ​ട്ട​ത്തി​ന് ​ന​ൽ​കി​യും​ ​അ​ന​ധി​കൃ​ത​ ​സ​മ്പാ​ദ്യ​മു​ണ്ടാ​ക്കി​യെ​ന്ന് ​ആ​രോ​പി​ച്ച് ​നേ​ര​ത്തെ​ ​സി.​ബി.​ഐ​ ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക​ള്ള​പ്പ​ണ​ക്കേ​സി​ലാ​ണ് ​അ​റ​സ്റ്റ്.​ ​ഇ.​ഡി​യും​ ​സി.​ബി.​ഐ​യും​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​ ​റെ​യ്ഡ് ​ചെ​യ്‌​തി​രു​ന്നു.​ ​ഖാ​ന്റെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​അ​പേ​ക്ഷ​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ലി​നാ​യി​ ​ഹാ​ജ​രാ​യ​തും​ ​തു​ട​ർ​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്‌​ത​തും.

അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ വച്ച് കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. പ്രമേഹം കൂടി ജാമ്യം ലഭിക്കുന്നതിനായി കേജ്‌രിവാൾ ധാരാളം മധുരം കഴിക്കുന്നെന്ന് ഇ.ഡി കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് ഗുരുതര ആരോപണവുമായി അതിഷി രംഗത്തെത്തിയത്. ഇ.ഡിയുടെ വാദം നുണയാണ്. ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ഭക്ഷണമാണ് അദ്ദേഹം കഴിക്കുന്നത്. പഞ്ചസാരയുടെ അളവ് കുറ‌ഞ്ഞാൽ ജീവന് ഭീഷണിയാണ്.

30 വർഷമായി കേ‌ജ്‌രിവാൾ പ്രമേഹ ബാധിതനാണ്. ദിവസവും 54 യൂണിറ്റ് ഇൻസുലിൻ ആവശ്യമാണ്. എന്നാൽ അദ്ദേഹത്തിന് ഇൻസുലിൻ നൽകുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് വീട്ടിലെ ഭക്ഷണം നൽകാൻ നിർദ്ദേശിച്ചത്. എന്നാൽ ഇതിനും അനുവദിക്കുന്നില്ല. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗിന് അനുമതി തേടിയെങ്കിലും അനുവദിച്ചില്ല. ഇത്തരത്തിൽ ജയിലിൽ വച്ച് കെജ്‌രിവാളിനെ അപായപ്പെടുത്താനാണ് നീക്കമെന്നും അതിഷി ആരോപിച്ചു.