s

മഥുര: ഭഗവാൻ കൃഷ്ണന്റെ ഗോപികയാണ് താനെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. പേരിനോ പ്രശസ്തിക്കോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല രാഷ്ട്രീയത്തിൽ വന്നത്. തിരഞ്ഞെടുപ്പിൽ യു.പിയിലെ മഥുര ലോക്‌സഭ മണ്ഡലത്തിൽ നിന്നാണ് സിറ്റിംഗ് എം.പിയായ ഹേമമാലിനി ജനവിധി തേടുന്നത്.

കൃഷ്ണന് 'ബ്രിജ്വാസികളെ" ഇഷ്ടമായിരുന്നു. അവരെ ആത്മാർത്ഥമായി സേവിച്ചാൽ കൃഷ്ണൻ അനുഗ്രഹം ചൊരിയും. അതുപ്രകാരം ഞാൻ 'ബ്രിജ്വാസികളെ" സേവിക്കുന്നു. മഥുര മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ മൂന്നാം തവണയും അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരോട് അവർ നന്ദി പറഞ്ഞു.